ക്വാണ്ടം കുരുക്കും വിവര കൈമാറ്റവും
ഇതിൽ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, ആലീസ് തൻ്റെ കൈവശമുള്ള കുടുങ്ങിയ ജോഡിയുടെ പകുതിയിൽ
അളവ് പൂർത്തീകരിക്കുന്ന മാത്രയിൽ തന്നെ, ആ കണത്തിൻ്റെ യഥാർത്ഥ ക്വാണ്ടം അവസ്ഥ നശിപ്പിക്കപ്പെടുന്നു! ഇത് നോ ക്ലോണിങ് തിയറിയെ സാധൂകരിക്കും വിധം ഡ്യൂപ്ലിക്കേഷൻ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു! ആലീസും ബോബും പങ്കിടുന്ന എൻടാങ്കിൾമെന്റ് കണങ്ങൾ നിമിത്തം, ആലിസ് പങ്കിടാനാഗ്രഹിച്ച യഥാർത്ഥ ക്യൂബിറ്റിന്റെ "അവസ്ഥ" ബോബിന്റെ വശത്ത് പുനർനിർമ്മിക്കാൻ സാധിക്കുന്നു! ഇതിനർത്ഥം വിവരങ്ങൾ ഫലപ്രദമായി "ടെലിപോർട്ട്" ചെയ്യപ്പെട്ടു എന്നാകുന്നു! ക്വാണ്ടം ടെലിപോർട്ടേഷൻ എൻടാങ്കിൾമെൻ്റിന്റെ അടിസ്ഥാന സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു! അവിടെ രണ്ട് കണികകൾ അവ തമ്മിലുള്ള ദൂരം ഒട്ടുമേ പരിഗണിക്കാതെ പരസ്പരബന്ധിതമായി തുടരുന്നു ! ക്വുബിറ്റിന്റെ അവസ്ഥ എൻടാങ്കിൾമെന്റിലൂടെ തൽക്ഷണം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെങ്കിലും, പ്രക്രിയ പൂർത്തിയാക്കാൻ ക്ലാസിക്കൽ ആശയവിനിമയം (പ്രകാശത്തിന്റെ വേഗതയാൽ പരിമിതപ്പെടുത്തിയിരിക്കുന്നു) ആവശ്യമാണ്, അതിനാൽ വിവര കൈമാറ്റം പ്രകാശത്തേക്കാൾ വേഗതയുള്ളതല്ല ! സാധാരണ ഇന്റർനെറ്റ് ട്രാഫിക് വഹിക്കുന്ന ഫൈബർ ഒപ്റ്റിക് കേബിളുകൾ ഉൾപ്പെടെ വിവിധ ദൂരങ്ങളിൽ ഈ രീതി പരീക്ഷണാത്മകമായി തെളിയിക്കപ്പെട്ടിട്ടുണ്ട്! ക്വാണ്ടം ടെലിപോർട്ടേഷൻ വഴിയുള്ള വിവര കൈമാറ്റം കൂടുതൽ സുരക്ഷിതവും ഒപ്പം അൾട്രാ-ഫാസ്റ്റ് ക്വാണ്ടം കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ പ്രാബല്യത്തിൽ വരുത്തുന്നതിനും ക്വാണ്ടം കമ്പ്യൂട്ടിംഗിൻ്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു!
ചുരുക്കത്തിൽ, ഒരു സംയുക്ത അളവെടുപ്പിനിടയിൽ യഥാർത്ഥ ക്വാണ്ടം അവസ്ഥ നശിപ്പിച്ചും, ക്വാണ്ടം അളവുകൾ ക്ലാസിക്കൽ രൂപത്തിൽ ചാനലുകൾ വഴി
റിസീവറിലേക്ക് അയച്ചും, ഈ ക്ലാസിക്കൽ വിവരങ്ങൾ ഉപയോഗിച്ച് ഒരു പങ്കിട്ട എൻടാങ്കിൾഡ് ജോഡി വഴി യഥാർത്ഥ ക്വാണ്ടം അവസ്ഥ വിദൂരമായി പുനർനിർമ്മിച്ചും ക്വാണ്ടം വിവരങ്ങൾ കൈമാറുന്നു!

No comments:
Post a Comment