Dr. Arun S. Prasad
Welcome to the official blog of Dr. Arun S. Prasad, Asst. Professor / Research Guide
Sunday, 17 November 2024
Monday, 4 November 2024
Industrial Visit
ചെങ്ങന്നൂർ ശ്രീ നാരായണ കോളേജിൽ BIS (Bureau of Indian Standards) ൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ്സ് ക്ലബിലെ വിദ്യാർത്ഥികളും അധ്യാപകരും 4-11-2024 ന് പത്തനംതിട്ട ജില്ലയിലെ പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യൻ കേബിൾ ഇൻഡസ്ട്രീസ് സന്ദർശിച്ചു .
സ്ഥാപനത്തിലെ പ്രധാന പ്രൊഡക്ഷൻ സെക്ഷനായ കേബ്ലിങ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ നേരിട്ട് കണ്ട് മനസ്സിലാക്കി. ISI മാർക്കോട് കൂടിയ ഗുണനിലാവാരം ഉള്ള ഇലക്ട്രിക് കേബിളുകള്‍ ആണ് കമ്പനി ഉല്‍പാദിപിക്കുന്നത്. കമ്പനി ഉൽപ്പാദിപ്പിക്കുന്ന കേബിളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി BIS നിഷ്കർഷിച്ചിട്ടുള്ള സാമ്പിൾ പരിശോധനാ ലാബും വിദ്യാർത്ഥികള്‍ സന്ദര്‍ശിച്ചു. ഉത്പ്പാദിപ്പിക്കപ്പെടുന്ന കേബിൾ സാമ്പിളുകളുടെ തെർമ്മൽ സ്റ്റെബിലിറ്റി, ടെൻസയിൽ സ്ട്രെങ്ത് , റെസിസ്റ്റിവിറ്റി തുടങ്ങിയവ ലാബിൽ പരിശോധയ്ക്ക് വിധേയമാക്കുന്നത് കുട്ടികൾ മനസ്സിലാക്കി.
20 വിദ്യാർത്ഥികളും അധ്യാപകരായ ഡോ. അരുണ്‍ എസ് പ്രസാദും ശ്രീമതി ഷെഹിന ഷാജിയും ശ്രീമതി രഞ്ജു രവിയും അടങ്ങിയ സംഘമാണ്, BIS ഓഫീസർ ശ്രീ സരുണ്‍ കെ കെയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എക്സ്പോഷറിൻ്റെ ഭാഗമായി കമ്പനി സന്ദർശിച്ചതെന്ന് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. സിന്ധു പ്രതാപ്, സ്റ്റാൻഡേർഡ്സ് ക്ലബ് മെന്റര്‍ ഡോ. കെ. ശ്രീലത എന്നിവർ അറിയിച്ചു.
Thursday, 24 October 2024
Sunday, 29 September 2024
Tuesday, 17 September 2024
Monday, 9 September 2024
Friday, 6 September 2024
Subscribe to:
Posts (Atom)