പൊതുവെ ലോക രാജ്യങ്ങൾക്കിടയിൽ പത്തൊൻപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതി വരെയുള്ള ഒരു നൂറ്റാണ്ട് കാലഘട്ടത്തെ ആധുനീകരണ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത് ! അതായത് 1851 മുതൽ 1950 വരെയുള്ള കാലഘട്ടം ! ഈ കാലഘട്ടത്തിൻ്റെ സവിശേഷത പരിശോധിച്ചാൽ മൂന്നാം ലോക രാജ്യങ്ങൾക്കിടയിൽ ഭരണ മാറ്റം നടന്ന കാലഘട്ടമാണ്! ശാസ്ത്ര സാങ്കേതിക രംഗത്ത് കുതിച്ച് ചാട്ടങ്ങൾക്ക് തുടക്കം കുറിച്ച കാലഘട്ടമാണ് ! എബ്രഹാം ലിങ്കൺ, വ്ളാഡിമിർ ലെനിൻ, ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി തുടങ്ങിയ ലോക നേതാക്കൾ ജീവിച്ചിരുന്ന കാലഘട്ടമാണ് ! മൗലാന അബ്ദുൾ കലാം ആസാദ്, അംബേദ്കർ , അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കളും ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, മദർ തെരസെ തുടങ്ങിയ നവോത്ഥാന നായകരും ജീവിച്ചിരുന്ന കാലഘട്ടമാണ് ! ടോൾസ്റ്റോയി, രബീന്ദ്ര നാഥ ടാഗോർ, കുമാരനാശാൻ തുടങ്ങിയ പ്രശ്സ്ത സാഹിത്യകാർ ജീവിച്ചിരുന്ന കാലമാണ്! ഐൻസ്റ്റീൻ, ഡാർവിൻ, ഷ്രോഡിഞ്ചർ തുടങ്ങി ശാസ്ത്ര രംഗത്തെ പ്രമുഖർ ജീവിച്ചിരുന്നതും ഈ കാലഘട്ടത്തിലാണ് !
ഡാർവിൻ്റെ പരിണാമ സിദ്ധാന്തം, ക്വാണ്ടം ഭൗതികം തുടങ്ങിയ ശാസ്ത്ര ശാഖകൾ വികസിക്കുന്നത് ഈ കാലഘട്ടത്തിലാണ് ! അപ്പോൾ ലോകരാജ്യങ്ങൾക്കിടയിൽ, ശാസ്ത്ര രംഗത്തുണ്ടായ പുത്തനുണർവുകൾ, കോളോണിയൽ കാലഘട്ടത്തിൻ്റെ അവസാനം, ഭരണ മാറ്റം, ആധുനിക ജനാധിപത്യത്തിൻ്റെ കടന്ന് വരവ് എന്നിവ ഈ ആധുനീകരണ കാലഘട്ടത്തിൻ്റെ പ്രത്യേകതകൾ ആണ് ! പ്രത്യേക ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ ഈ ആധുനീകരണ ഘട്ടത്തെ എന്തുകൊണ്ടാണ് നവോത്ഥാന കാലഘട്ടം എന്നറിയപ്പെടുന്നത് എന്ന് നോക്കാം !
പ്രാചീന -മധ്യ ഇന്ത്യൻ സാഹചര്യം പരിശോധിച്ചാൽ മറ്റ് പശ്ചാസ്ത്യ രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ഭൗതികവാദ ദർശനവും ആത്മീയ / ദൈവിക ആശയവാദത്തിലധിഷ്ഠിതമായ അസ്തിത്വ വാദ ദർശനവും കെട്ടുപിണഞ്ഞ അവസ്ഥയിൽ ആയിരുന്നു ! അതുകൊണ്ട് തന്നെ തികച്ചും ആത്മ നിഷ്ഠമായ ഘടകങ്ങളിൽ അധിഷ്ഠിതമായ വേദ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ് ചരിത്രവും ഗണിതവും ശാസ്ത്രവും ജീവിത ചര്യകളുമുൾപ്പെടെ പല കർമ്മ പദ്ധതികളും രൂപം കൊണ്ടിട്ടുള്ളതും രചിക്കപ്പെട്ടിട്ടുള്ളതും ! ദൈവികത ഉൾപ്പെടെ ആത്മ നിഷ്ഠമായ ഘടകങ്ങളെ സംയോജിപ്പിച്ച് കൊണ്ട് വസ്തു നിഷ്ഠ ഭൗതിക യാഥാർത്ഥ്യങ്ങളെ വിശകലനം ചെയ്യാൻ നടത്തിയ ശ്രമം പാളിപ്പോകുന്നതാണെന്ന മുന്നറിയിപ്പ് അക്കാലത്തെ ശുദ്ധ ഭൗതിക വാദ ദർശനത്തിൻ്റെ വക്താക്കളായിരുന്ന ചാർവാകർ നൽകിയിരുന്നു ! എന്നാൽ, ചാർവാകർ മുഖ്യ ധാര ഋഷ്യ സമൂഹത്തിൻ്റെ ഭാഗമല്ലാത്തതിനാൽ ഈ മുന്നറിയിപ്പ് തള്ളി കളയപ്പെട്ടു ! ഒന്നാം ലോക മഹായുദത്തിന് ശേഷം യുദ്ധാനന്തര പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യൂറോപ്പിൽ രൂപം കൊണ്ട പാശ്ചാത്യ അസ്തിത്വവാദം വ്യക്തിയുടെ സ്വാതന്ത്ര്യം, ആശങ്ക, അനർഥാനുഭവം എന്നിവയിൽ ഊന്നുമ്പോൾ, സഹസ്രാബ്ദങ്ങൾ മുന്നേ പ്രാചീന ഇന്ത്യയിൽ ഭാരതീയ പശ്ചാത്തലത്തിൽ അതിന് പകരം ആത്മൻ‑ബ്രഹ്മം, കർമ്മം, പുനർജന്മം, മോക്ഷം തുടങ്ങിയ ധാരണകളാണ് “അസ്തിത്വ” ചോദ്യങ്ങളെ നയിക്കുന്നത്.
ആധുനീകരണത്തിൻ്റെ ഘട്ടത്തിൽ ലോകത്ത് ശാസ്ത്ര-ചരിത്രാഖ്യാനങ്ങൾ രൂപപ്പെട്ട് വന്നപ്പോൾ മറ്റ് പാശ്ചാത്യ ആഖ്യാനങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ ആഖ്യാനങ്ങൾ കാലഹരണപ്പെട്ടവയാണെന്ന് മനസ്സിലായി! ഇതിൻ്റെ പ്രധാന കാരണം, പശ്ചാത്യ ശാസ്ത്ര-ചരിത്ര ആഖ്യാനങ്ങൾ എല്ലാം തന്നെ ശുദ്ധ ഭൗതികവാദ ദർശനത്തിൽ അധിഷ്ഠിതമായി രൂപപ്പെട്ട് വന്നവയും എന്നാൽ ഇന്ത്യൻ ആഖ്യാനങ്ങൾ അസ്തിത്വ - ഭൗതിക വാദ ദർശനങ്ങളിൽ കെട്ട് പിണയപ്പെട്ട അവസ്ഥയിൽ രൂപപ്പെട്ട് വന്നവയും ആയത് കൊണ്ടാണ് എന്ന കാര്യം വ്യക്തമാക്കപ്പെട്ടു ! ബ്രിട്ടീഷ് കോളനിവൽക്കരണത്തെ തുടർന്ന് ഉണ്ടായ ഇംഗ്ലീഷ് വിദ്യാഭ്യാസം പല പാശ്ചാത്യ ആഖ്യാനങ്ങളെ സംബന്ധിച്ചുമുള്ള വിവര ശേഖരണങ്ങൾക്ക് വഴിവച്ചു !
തുടർന്ന്, നവോത്ഥാന കാലഘട്ടത്തിൽ ഭൗതിക വാദ ദർശനത്തേയും അസ്തിത്വ വാദ ദർശനത്തേയും വേർപിരിക്കുന്നതിനുള്ള ബോധപൂർവമായ ഇടപെടലുകൾ നവോത്ഥാന നായകരുടെ ഭാഗത്ത് നിന്ന് ഉണ്ടായി ! ശാസ്ത്ര കാര്യങ്ങളിൽ പ്രാചീന ഇന്ത്യൻ ആഖ്യാനങ്ങളെ പൂർണമായും റദ്ദ് ചെയ്ത് കൊണ്ട് പാശ്ചാത്യ ആഖ്യാനങ്ങൾ പിന്തുടരാൻ തീരുമാനിച്ചു! ചരിത്രം അടക്കമുള്ള ആഖ്യാനങ്ങൾ ശുദ്ധ ഭൗതികവാദ ദർശനത്തിലധിഷ്ഠിതമായി രേഖപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി ! ആത്മീയതയിലധിഷ്ഠിതമായ അസ്തിത്വ വാദത്തെ വസ്തു നിഷ്ഠമായ ഭൗതിക വ്യവസ്ഥകളിൽ നിന്നും പൂർണ്ണമായും വേർപെടുത്തി! ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിവേകാനന്ദ സ്വാമികൾ തുടങ്ങിയവർ അനുവർത്തിച്ചത് ശുദ്ധ ആത്മീയതയുടെ ആഖ്യാനങ്ങളാണ് !
മതങ്ങളുടെ രംഗ പ്രവേശം
ദൈവിക അസ്തിത്വ വാദ ദർശനത്തിൻ്റെ ഭാഗമായി ഭൗതിക ജീവിതത്തിൽ അനുവർത്തിക്കേണ്ട കർത്തവ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് മതങ്ങൾ കടന്ന് വരുന്നത്! അതിനാൽ തന്നെ മതങ്ങൾ ശുദ്ധ അസ്തിത്വ വാദ ദർശനത്തിൻ്റെ ഭാഗമായി രൂപപ്പെട്ടവ അല്ല ! ഭൗതിക ജീവിതത്തിൽ പുണ്യകർമ്മങ്ങളിലൂടെ ദൈവികത പ്രാപിക്കുക എന്ന ജീവിത ചര്യ മതങ്ങൾ മുന്നോട്ട് വയ്ക്കുന്നു! വേദ കാലഘട്ടത്തിൽ ജീവിത ചര്യയുടെ ഭാഗമായി രൂപം കൊണ്ട സനാതന ധർമ്മം പിന്നീട് ഹിന്ദു ധർമ്മമായും ഹിന്ദു മതമായും രൂപപ്പെടുകയായിരുന്നു ! മറ്റ് സംഘടിത മതങ്ങളായ ജൈന മതം, ബുദ്ധമതം, ഇസ്ലാം മതം, ക്രിസ്ത്യൻ മതം , സിക്ക് മതം എന്നിവയിലും അടിസ്ഥാന ദർശനങ്ങളുടെ കൂടിക്കുഴയൽ കാണാം! ഇന്നും ജൂത മതം ഉൾപ്പെടെ ലോകത്തെവിടെയും മതങ്ങളിലെ അടിസ്ഥാന ദർശനത്തെ പരിശോധിച്ചാൽ , അവിടെ ആധുനിക വൽക്കരണത്തിൻ്റെ ഭാഗമായ ദർശനങ്ങളുടെ വേർപിരിയൽ നടന്നിട്ടില്ല എന്ന് വ്യക്തമാകും ! മതങ്ങൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതും ഈ ദർശന വൈകല്യം ഉള്ളത് കൊണ്ടാണ് ! നവോത്ഥാന കാലഘട്ടത്തിൽ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, വിവേകാനന്ദ സ്വാമികൾ തുടങ്ങിയവർ മതത്തെ ആധുനിക വൽക്കിരിക്കുന്നതിനും ദർശനത്തെ വേർതിരിച്ചെടുക്കുന്നതിനുമുള്ള വലിയ ശ്രമങ്ങൾ നടത്തിയെങ്കിലും മാർക്സ് സൂചിപ്പിച്ചത് പോലെ മതം മനുഷ്യനെ മയക്കുന്ന കറുപ്പായി ഇന്നും തുടരുന്നു !
വൈരുധ്യാധിഷ്ഠിത ഭൗതിക വാദം
ശുദ്ധ ഭൗതിക വാദ ദർശനം പ്രയോഗത്തിൽ വരുത്തിയുള്ള ആഖ്യാനങ്ങളിൽ വസ്തു നിഷ്ഠമായ വിവരങ്ങളുടെ ആന്തരിക വൈരുധ്യങ്ങളിൽ നിന്ന് ഉടലെടുക്കുന്ന പാരസ്പര്യ സംഘർഷത്തെ വസ്തു നിഷ്ഠ അറിവുകളുടെ പ്രകൃതി ദത്തവും ചരിത്ര പരവുമായ പാകത കൂടി കണക്കിലെടുത്ത് തീർപ്പിലെത്തുന്ന പ്രക്രീയയാണ് വൈരുധ്യാധിഷ്ഠിത ഭൗതിക വാദം ! ഇവിടെ ഭൗതിക വൈരുധ്യങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതത്വം ലഘൂകരിക്കുന്നതിന് വേണ്ടിയാണ് വസ്തു നിഷ്ഠ വിവരങ്ങളുടെ ചരിത്ര പരവും പ്രകൃതി ദത്തമായ പാകതയും
കൂടി ഉൾച്ചേർക്കുന്നത്! അതിൽ ആത്മ നിഷ്ഠമായ ഒന്നും കടന്ന് വരുന്നില്ല, ഒപ്പം ദർശനങ്ങളുടെ കൂടിക്കുഴയൽ പ്രശ്നം ഇവിടെ ഇല്ല ! മാത്രവുമല്ല, ചരിത്രത്തെ കൂടുതൽ ചലനാത്മകമായി മുന്നോട്ട് നയിക്കാൻ ഇത് ആവശ്യവുമാണ്!
യുക്തി വാദം
അസ്തിത്വ വാദ ദർശനത്തിലെ ആത്മീയ / ദൈവിക സങ്കല്പനങ്ങളെ റദ്ദ് ചെയ്ത് തൽസ്ഥാനത്ത് ആത്മീയ / ദൈവിക നിഷേധം അടിസ്ഥാനമാക്കിയ കേവല ആശയവാദമാണ് യുക്തി വാദം ! പുരാതന ഇന്ത്യയിൽ ചർവാകർ ഈ ദർശനത്തെ പിന്തുടർന്നു! ചർവാക ദർശനത്തിന് തുല്യമായ ഒന്ന് ഗ്രീക്കിൽ അരിസ്റ്റോട്ടിലിൻ്റെ നേതൃത്വത്തിലും നടന്നിട്ടുണ്ട്! ആധുനിക യുക്തിവാദം ശക്തിപ്പെട്ടത് 17-ാം നൂറ്റാണ്ടിൽ യൂറോപ്പിലാണ് ! പ്രത്യേകിച്ചും ഫ്രാൻസിൽ ഉത്ഭവിച്ചു! ദെസ്കാർട്ട്, സ്പിനോസ, ലെയ്ബ്നിസ് തുടങ്ങിയവർ ആത്മ നിഷ്ഠ / ദൈവിക അനുഭവ ജ്ഞാനങ്ങളുടെ സ്ഥാനത്ത് ഗണിതശാസ്ത്ര വിവരണങ്ങൾ പ്രയോഗിച്ചാണ് ഇത് വികസിപ്പിച്ചത്! ഇത് ആത്മ നിഷ്ഠമായ അനുഭവവാദത്തിന് (empiricism) വിപരീതമായി യുക്തിയെ അറിവിന്റെ പ്രധാന സ്രോതസ്സായി കണ്ടു. 20-ാം നൂറ്റാണ്ടിൽ കേരളത്തിൽ സഹോദരൻ അയ്യപ്പനെ പോലുള്ളവർ ചർവാക ദർശനത്തെ കൂടുതൽ പ്രചരിപ്പിച്ചു. 1917-ൽ സഹോദരസംഘം രൂപീകരണം കേരളത്തിൽ യുക്തിവാദ പ്രസ്ഥാനത്തിന് അടിത്തറയിട്ടു ! ഇത് ഭൗതിക വാദത്തിൽ നിന്നും വ്യത്യസ്ഥമാ കുന്നത് വസ്തുനിഷ്ഠമായ പരീക്ഷണ നിരീക്ഷണ ജ്ഞാനത്തെ കൂടാതെ യുക്തിയിൽ അധിഷ്ഠിതമായ ചില അറിവിനെ കൂടി ഉൾക്കൊള്ളുന്നു എന്നിടത്താണ് ! എന്നാൽ വൈരുധ്യാധിഷ്ഠിത ഭൗതികവാദ ദർശനം യുക്തിവാദ ദർശനത്തിൽ നിന്നും വ്യത്യസ്ഥമാകുന്നത് ഭൗതികവാദ ദർശനത്തിലെ ആന്തരിക വൈരുധ്യങ്ങളെ കേവല യുക്തിയുടെ അടിസ്ഥാനത്തിൽ മാത്രം തീർപ്പ് കല്പിക്കാതെ വസ്തു നിഷ്ഠമായ അറിവുകളുടെ ചരിത്ര പരവും പ്രകൃതി ദത്തവുമായ പാകത കൂടി കണക്കിലെടുത്ത് നിഗമനത്തിൽ എത്തുന്നിടത്താണ് !
വിദ്യാഭ്യാസം
ഗുരു കുല വിദ്യാഭ്യാസ കാലത്ത് ഗുരുവിൻ്റെ ആത്മ നിഷ്ഠമായ അനുഭവ ജ്ഞാനത്തിൽ നിന്നാണ് അറിവുകൾ പകർന്ന് നൽകപ്പെട്ടിരുന്നതെങ്കിൽ ആധുനിക വിദ്യാഭ്യാസത്തിൽ ലഭ്യമായ വസ്തു നിഷ്ഠ അറിവുകളുടെ വിതരണമാണ് അധ്യാപകർ നടത്തുന്നത് ! ഇന്ന് മറ്റ് ധാരാളം learning resources ഉള്ളതിനാൽ അധ്യാപകരുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്നു ! ഹാജർ എന്നത് ഇവിടെ തീർത്തും ഒരു dialectics പ്രശ്നമാണ് ! അധ്യാപകരുടെ തൊഴിൽ സംരക്ഷിക്കപ്പെടണമെങ്കിൽ ഹാജർ കുറേക്കാലത്തേയ്ക്കെങ്കിലും നീട്ടി കൊണ്ട് പോകേണ്ടതുണ്ട്!
ഹാജർ എന്നത് അടിസ്ഥാന പരമായി learning മായി ബന്ധപ്പെട്ട issue ആണ് ! Self learning resources ധാരാളം ലഭ്യമായ സ്ഥിതിക്ക്, അത് പ്രാപ്തമാക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കാണ് ക്ലാസ്റും ടീച്ചിങ് ആവശ്യമായി വരുന്നത്! കോവിഡിന് മുൻപ് വരെ ഡിജിറ്റൽ ഡിവൈഡ് ഇതിനൊരു തടസ്സമായിരുന്നു ! എന്നാൽ post Covid scenario വ്യത്യസ്ഥമാണ് ! ഇന്ന് ഡിജിറ്റൽ ഡിവൈഡ് കേരളത്തിൽ കാര്യമായി കുറഞ്ഞിട്ടുണ്ട് ! ഹാജർ വേണമോ വേണ്ടയോ എന്നത് വിദ്യാർത്ഥിയുടെ ചോയ്സ് ആയി ! ഹാജർ വേണം എന്നത് അധ്യാപകരുടെ അടിസ്ഥാന തൊഴിൽ പ്രശ്നവുമായി !
NEP
ഇന്ത്യൻ നോളജ് സിസ്റ്റം ; ചരക സംഹിത, ആയുർവേദം, വാസ്തു ശാസ്ത്രം, ജ്യോതിഷം, യോഗ,
ശാസ്ത്രം
പ്രാചീന ഭാരതീയ ജ്യോതിശാസ്ത്ര പദ്ധതി ആത്മ നിഷ്ഠമായ അനുഭവ ജ്ഞാനങ്ങളുടെ വെളിച്ചത്തിൽ ഭൗതിക യാഥാർത്ഥ്യങ്ങളെ വിശദീകരിക്കാൻ പരിശ്രമിച്ച് പരാജയപ്പെട്ട ഒന്നാണ് ! ശാസ്ത്രത്തെ പൂർണമായും വസ്തു നിഷ്ഠ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിശകലനം ചെയ്യാൻ ശ്രമിക്കുക ! നവോത്ഥാന കാലഘട്ടത്തോടെ ശാസ്ത്രത്തെ ആത്മ നിഷ്ഠ അസ്തിത്വ വാദത്തിൽ നിന്നും മോചിപ്പിച്ച് പൂർണ്ണമായും വസ്തു നിഷ്ഠ ഭൗതിക വാദത്തിൻ്റെ അടിസ്ഥാനത്തിൽ പഠിച്ചത് കൊണ്ടാണ് രാജ്യം ഇന്ന് കുറേയേറെ അഭിവൃദ്ധി നേടിയത് ! വീണ്ടും അതിനെ പഴയ അസ്തിദ്വ വാദ ദർശനവുമായി കൂട്ടി കെട്ടാനുള്ള ശ്രമങ്ങൾ ആപത്താണ് !
SHANTI Act: ആണവ നിലയം: ദർശനം : ചരിത്ര പരവും വൈരുധ്യാധിഷ്ഠിതമായ ഭൗതിക വാദവും
മൂന്നാം ലോക രാജ്യങ്ങളിൽ സാമ്രാജ്യത്വം പിടി മുറുക്കുന്നത് തന്ത്ര പ്രധാന മേഖലകളിൽ 100% വിദേശ നിക്ഷേപം അടക്കം തീവ്ര സ്വകാര്യവൽക്കരണം നടപ്പിലാക്കിക്കുക വഴിയാണ് ! രാജ്യത്തെ ആണവോർജ്ജ മേഖലയിൽ ഇത്തരുണത്തിൽ 100% വിദേശ നിക്ഷേപം അനുവദിക്കണമെന്ന സാമ്രാജ്യത്വ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഇവിടെ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തോടെ SHANTI (Sustainable Harnessing and Advancement of Nuclear energy for Transforming India) ബില്ല് അവതരിപ്പിക്കേണ്ടി വരുന്നത് !( ബിൽ പാരലമെൻ്റിൻ്റെ ഇരു സഭകളിലും 2025 ഡിസംബർ വിൻ്റർ സെഷനിൽ പാസാകുകയും പ്രസിഡൻ്റ് ഒപ്പ് വയ്ക്കുക വഴി Act ആയി മാറുകയും ചെയ്തു) രണ്ടാം UPA സർക്കാറിൻ്റെ കാലത്ത് അമേരിക്കയുമായുണ്ടാക്കിയ ആണവക്കരാറിൻ്റെ തുടർച്ചയായാണ് ശാന്തി ബിൽ വരുന്നത് ! ആണവ അപകടം ഉണ്ടായാൽ അതിൻ്റെ പൂർണ ഉത്തരവാദിത്വത്തിൽ നിന്നും വിദേശ കമ്പനികൾ ഒഴിവാക്കപ്പെടണമെന്നും നിർദ്ദേശമുണ്ട്! ഒപ്പം ഇൻഷുറൻസ് മേഖലയിലും 100 % വിദേശ നിക്ഷേപം അനുവദിക്കണമെന്ന ബില്ല് വരുന്നു ! തീവ്ര സ്വകാര്യവൽക്കരണം മൂന്നാം ലോക രാജ്യങ്ങളെ കുട്ടിച്ചോറാക്കാനുള്ള സാമ്രാജ്യത്വ അജണ്ടയാണ് ! ഇപ്പോൾ തന്നെ രാജ്യം ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയിൽ വളരെ അപകടം പിടിച്ച സൂചിക കാട്ടുന്ന ഗണത്തിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത് !
ഭൗതിക വാദ ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ ഏറ്റവും ക്ലീൻ ഊർജ്ജ സ്ത്രോതസ് തന്നെയാണ് ആണവോർജ്ജം ! 2030 ഓട് കൂടി ഇന്ത്യ പാരമ്പര്യേതര ഫോസിൽ രഹിത ഊർജ്ജ സ്ത്രോതസ്സുകളിൽ നിന്ന് 500 GW വൈദ്യുതി ഉത്പ്പാദനം ആണ് ലക്ഷ്യം വയ്ക്കുന്നത് ! ഇതിൽ 280 GW സോളാർ പദ്ധതിയിൽ നിന്നും 140 GW വിൻഡ് - ഹൈഡ്രോ പദ്ധതി വഴിയും ശേഷിച്ചത് മറ്റ് പുനർനവീകരണ സ്ത്രോതസുകളിൽ നിന്നും ആണവ നിലയങ്ങളിൽ നിന്നുമാണ് ഉദ്ദേശിക്കുന്നത് ! 2025 ഓടെ മൊത്തം സ്ഥാപിത ശേഷിയുടെ 50 % ഫോസിൽ രഹിത സ്ത്രോതസ് ആയിട്ടുണ്ട് ! SHANTI ACT ലക്ഷ്യം വയ്ക്കുന്നത് 2047 ഓടെ ആണവ വൈദ്യുതിയുടെ സ്ഥാപിത ശേഷി 100 GW , ഒപ്പം മൊത്തം സ്ഥാപിത ശേഷിയുടെ 100 % വും ഫോസിൽ രഹിത ഇന്ധന സ്ത്രോതസ്സുകൾ വഴി ആകണമെന്നുമാണ് !
ഇത് നടപ്പാക്കുന്നതിനായി, ആണവ രംഗം സ്വകാര്യവൽക്കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്! ഇതിന് പിന്നിൽ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ കരങ്ങൾ ഉണ്ട് ! അമേരിക്കയുമായുള്ള 123 കരാറിൻ്റെ പിന്തുടർച്ച ആണിത്! അമേരിക്കൻ യാങ്കി കോർപ്പറേറ്റുകളുടെ താല്പര്യം സംരംക്ഷിക്കുന്ന ഭരണകൂടമാണ് അവിടെ ഉള്ളത് ! വെനിസ്വേലയിൽ എണ്ണക്കമ്പനികൾ ദേശസാൽക്കരിച്ചത് അവിടെ കമ്പനികളുടെ ഉടമസ്ഥയിൽ ഉണ്ടായിരുന്ന യാങ്കി കോർപ്പറേറ്റുകളെ ചൊടിപ്പിച്ചു ! ഇത് രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു കൊണ്ട് പ്രസിഡൻ്റ് നിക്കോളസ് മഡ്യൂറയെ അമേരിക്കൻ ഭരണകൂടം ബന്ധിയാക്കി! ഇന്ത്യയിലെ ആണവ നിലയങ്ങൾ ഇതേ യാങ്കി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയാലുള്ള സ്ഥിതി എന്താകും എന്ന് ചരിത്ര പശ്ചാത്തലങ്ങളെ നിരീക്ഷിച്ചും സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലും വിലയിരുത്തേണ്ടതുണ്ട് ! ആണവ രംഗത്തെ പൊതുമേഖലയിൽ നിർത്തി സ്വകാര്യപങ്കാളിത്തം കൂടി ഉറപ്പ് വരുത്തി നടപ്പാക്കുന്നത് മറ്റൊരു സാധ്യതയാണ് ! 123 കരാർ അതിന് തടസ്സം നിൽക്കുന്നതായി കാണുന്നുമില്ല! അന്നും ഇന്നും സാമ്രാജ്യത്വ ശക്തികളുമായി ഇത്തരം കരാറുകളിൽ ഏർപ്പെടുമ്പോൾ തന്നെ ഭവിഷത്തുകളെ പറ്റി കൂടി ചിന്തിക്കേണ്ടതാണ് ! അപ്പോൾ SHANTI ബില്ലിനെ , അല്ലങ്കിൽ ഇപ്പോൾ നിയമം ആയതിനെ ഭൗതിക വാദ ദർശനത്തിൽ മാത്രം കണ്ടാൽ പോര , മേൽ സൂചിപ്പിച്ച ആന്തരിക വൈരുധ്യങ്ങളെക്കൂടി കണക്കിലെടുക്കേണ്ടി വരും !
ചരിത്രം
രാമായണം
മഹാഭാരതം
ഇർഫാൻ ഹബീബ്
ഡി.ഡി. കോസംമ്പി
ആർ. എസ്. ശർമ്മ
റോമില ഥാപ്പർ
NEP
സൂചന
ഇന്ത്യൻ നോളജ് സിസ്റ്റം

No comments:
Post a Comment