Tuesday, 6 October 2026

ഫിസിക്സിൽ 2 തവണ നൊബേൽ പുരസ്കാരം നേടിയ ഏക വ്യക്തി


ഫിസിക്സിൽ രണ്ട് തവണ നോബെൽ പുരസ്കാരം നേടിയ ഏക വ്യക്തി ജോൺ ബാർഡീൻ (John Bardeen) ആണ്: 1956-ൽ അർദ്ധചാലകങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനും ട്രാൻസിസ്റ്റർ പ്രഭാവം കണ്ടെത്തിയതിനും, 1972-ൽ ലിയോൺ കൂപ്പർ, റോബർട്ട് ഷ്രിഫർ എന്നിവരോടൊപ്പം സൂപ്പർകണ്ടക്ടിവിറ്റിയുടെ BCS സിദ്ധാന്തം വികസിപ്പിച്ചതിനും പുരസ്കാരം ലഭിച്ചു.


1956-ൽ ജോൺ ബാർഡീൻ, വാൾട്ടർ ബ്രാറ്റെയിൻ, വില്യം ഷോക്ക്ലി എന്നിവർക്കൊപ്പമാണ് അർദ്ധചാലകങ്ങളിലെ ഗവേഷണത്തിനും ട്രാൻസിസ്റ്റർ പ്രഭാവത്തിന്റെ കണ്ടെത്തലിനും ഭൗതികശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരം പങ്കിട്ടത്.  സിലിക്കൺ അല്ലെങ്കിൽ ജർമേനിയം പോലുള്ള അർദ്ധചാലകങ്ങളിൽ ഇലക്ട്രോണുകളുടെയും ഹോളുകളുടെയും ചലനം നിയന്ത്രിച്ചാണ് ട്രാൻസിസ്റ്റർ പ്രവർത്തിക്കുന്നത്. ഒരു ചെറിയ input current അല്ലെങ്കിൽ voltage ഉപയോഗിച്ച് വലിയ output current നിയന്ത്രിക്കാനാകുന്നതിനാൽ ട്രാൻസിസ്റ്റർ ഒരു amplifier ആയും switch ആയും പ്രവർത്തിക്കുന്നു. 1947-ൽ ബാർഡീനും ബ്രാറ്റെയിനും ചേർന്ന് ആദ്യകാല point-contact transistor നിർമ്മിച്ചു; തുടർന്ന് ഷോക്ക്ലി കൂടുതൽ പ്രായോഗികമായ junction transistor വികസിപ്പിച്ചു. Vacuum tube-കളെ അപേക്ഷിച്ച് ട്രാൻസിസ്റ്ററുകൾ ചെറുതും കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്നതും കൂടുതൽ വിശ്വാസ്യതയുള്ളതുമായിരുന്നു. അതിനാൽ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മൈക്രോപ്രോസസറുകൾ, ടെലിവിഷനുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയ ആധുനിക ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ അടിസ്ഥാന ഘടകമായി ട്രാൻസിസ്റ്റർ മാറി.


1972-ൽ ജോൺ ബാർഡീൻ, ലിയോൺ കൂപ്പർ, ജെ. റോബർട്ട് ഷ്രിഫർ എന്നിവർക്കൊപ്പം ചേർന്ന് സൂപ്പർകണ്ടക്ടിവിറ്റിയുടെ BCS സിദ്ധാന്തം വികസിപ്പിച്ചതിനാണ് രണ്ടാമത്തെ നോബൽ പുരസ്കാരം ലഭിച്ചത്.  വളരെ താഴ്ന്ന താപനിലയിൽ ചില വസ്തുക്കളുടെ വൈദ്യുത പ്രതിരോധം പൂർണ്ണമായും പൂജ്യമായി മാറുകയും കാന്തികക്ഷേത്രത്തെ പുറത്തേക്ക് തള്ളുകയും ചെയ്യുന്ന പ്രതിഭാസമാണ് സൂപ്പർകണ്ടക്ടിവിറ്റി. BCS സിദ്ധാന്തമനുസരിച്ച്, ക്രിസ്റ്റൽ lattice-ലൂടെയുള്ള ഇലക്ട്രോൺ–lattice interaction മൂലം രണ്ട് ഇലക്ട്രോണുകൾ പരോക്ഷമായി പരസ്പരം ആകർഷിക്കപ്പെടുകയും Cooper pair രൂപപ്പെടുകയും ചെയ്യുന്നു. അനേകം Cooper pairs ഒരേ quantum state-ൽ ഏകോപിതമായി സഞ്ചരിക്കുമ്പോൾ സാധാരണ വൈദ്യുത scattering കുറയുകയും വൈദ്യുതപ്രതിരോധം പൂജ്യമായി മാറുകയും ചെയ്യുന്നു. ഈ സിദ്ധാന്തം superconducting state-ന്റെ microscopic കാരണം വിശദീകരിക്കുകയും MRI യന്ത്രങ്ങൾ, SQUID കാന്തിക സെൻസറുകൾ, particle accelerators, quantum devices തുടങ്ങിയ സാങ്കേതികവിദ്യകളുടെ അടിസ്ഥാന ധാരണ നൽകുകയും ചെയ്തു.

 

Nobel prize for Physics in 2026

 

2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാൻസിസ് ഹാൽസന് ലഭിച്ചു. ഐസ്‌ക്യൂബ് ന്യൂട്രിനോ നിരീക്ഷണാലയത്തിന് നൽകിയ നിർണായക സംഭാവനകൾക്കും, ജ്യോതിശാസ്ത്രപരമായ ഉത്ഭവമുള്ള ഉയർന്ന ഊർജ ന്യൂട്രിനോകളുടെ കണ്ടെത്തലിനുമാണ് ഈ പുരസ്‌കാരം.

ബെൽജിയൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനായ ഹാൽസൻ വിസ്കോൺസിൻ–മാഡിസൺ സർവകലാശാലയിലാണ് പ്രവർത്തിക്കുന്നത്. ദക്ഷിണധ്രുവത്തിലെ സുതാര്യമായ, ഏകദേശം ഒരു ഘനകിലോമീറ്റർ വിസ്തൃതിയുള്ള മഞ്ഞുപാളിയിൽ ആയിരക്കണക്കിന് പ്രകാശ സെൻസറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് അദ്ദേഹം നേതൃത്വം നൽകി. ഇതിലൂടെ ലോകത്തിലെ ഏറ്റവും വലിയ ന്യൂട്രിനോ ദൂരദർശിനി രൂപം കൊണ്ടു.

അത്യപൂർവമായി ഉയർന്ന ഊർജമുള്ള ന്യൂട്രിനോകൾ മഞ്ഞിനുള്ളിലെ പദാർഥങ്ങളുമായി കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന ദ്വിതീയ കണങ്ങളിൽ നിന്ന് പുറപ്പെടുന്ന അതിസൂക്ഷ്മമായ ഷെറൻകോവ് പ്രകാശം ഐസ്‌ക്യൂബ് കണ്ടെത്തുന്നു (Such cherenkov radiation can travel faster than light in an ice medium). ഇത്തരത്തിലുള്ള നിരീക്ഷണങ്ങളിലൂടെ, അകന്ന ബഹിരാകാശ സ്രോതസ്സുകളിൽ നിന്ന് ഉത്ഭവിക്കുന്ന അത്യന്തം ഊർജമേറിയ ന്യൂട്രിനോകളാൽ പ്രപഞ്ചം നിറഞ്ഞിരിക്കുന്നുവെന്ന് തെളിയിക്കപ്പെട്ടു.

ഈ നേട്ടം ന്യൂട്രിനോ ജ്യോതിശാസ്ത്രത്തെ പ്രായോഗികമായ ഒരു നിരീക്ഷണശാഖയായി സ്ഥാപിച്ചു. പ്രകാശവും ഗുരുത്വതരംഗങ്ങളും ന്യൂട്രിനോകളും സംയോജിപ്പിക്കുന്ന ബഹുസന്ദേശ ജ്യോതിശാസ്ത്രത്തിനും ഇത് വഴിതുറന്നു. ബ്ലേസാറുകൾ, സൂപ്പർനോവകൾ, മറ്റ് അതിവിപുലമായ ഊർജപ്രവർത്തനങ്ങളുള്ള ബഹിരാകാശ വസ്തുക്കൾ എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കുന്നു.