Friday, 3 March 2017

National Science Day Celebration @ SN College, Punalur



ദേശീയ ശാസ്ത്ര ദിനത്തോട് അനുബന്ധിച്ചു പുനലൂർ ശ്രീ നാരായണ കോളേജിൽ സംഘടിപ്പിച്ച  സെമിനാറിൽ നടത്തിയ ആശംസ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ 

ലോക പ്രശസ്‌ത  ഭൗതിക ശാസ്ത്രജ്ഞനും  നോബൽ പുരസ്‌കാര ജേതാവും സർവോപരി ഭാരതിയനുമായ സർ സീ വി രാമൻ അവര്കളോടുള്ള ആദര സൂചകമായി വർഷാ വർഷം ഫെബ്രുവരി    28    ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നു. രാജ്യത്ത് ഉടനീളമുള്ള ഗവേഷണ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീ കരിച്ചു വിവിധയിനം ശാസ്ത്ര പരിപാടി കളാണ് ഈ ദിനവുമായി ബന്ധപ്പെട്ടു ആഘോഷിച്ച്‌ പോന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നിവിടെ സംഘടിപ്പിക്കപ്പെട്ട ശാസ്ത്ര ദിന സെമിനാറോടെ നമ്മുടെ കോളേജ്ജും ഈ വർഷത്തെ ആഘോഷങ്ങളുടെ ഭാഗമാകുകയാണ്. 
ഇന്നിവിടെ ഇത്തരത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നത്തിനു സാരഥ്യം വഹിച്ച സുവോളജി/ബോട്ടണി ഡിപ്പാർട്ട്‌മെന്റുകൾക്കും പ്രോഗ്രാം കോ ഓർഡിനേറ്ററിനും പ്രേത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഈ വർഷത്തെ ശാസ്ത്ര ദിന സെമിനാറിന്റെ മുഖ്യ ആശയം: ശാസ്ത്രവും സാങ്കേതിക വിദ്യയും ഭിന്നശേഷിക്കാർക്ക് എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇവിടെ മുഖ്യ പ്രഭാഷകനായ ഡൊ. ലാലാദാസ്‌ സർ സൂചിപ്പിച്ചതു പോലെ വിശ്വ വിഖ്യാത ഭൗതിക  ശാസ്ത്ര കാരനായ സ്റ്റീഫൻ ഹൊങ്കിങ് അദ്ദേഹത്തിന്റെ ചെറുവിരൽ ചലനങ്ങളെ സാങ്കേതികവിദ്യ യുടെ സഹായത്താൽ ലോകത്തോടുള്ള  സംവേദനത്തിനായി ഉപയോഗപെടുത്തുന്നു. അദ്ദേഹത്തിന്റെ ദി ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകം വളരെ വിശാലമായ വായനക്ക് വിധേയമാക്കപ്പെട്ടു. ഇത്തരത്തിൽ സാങ്കേതിക വിദ്യ യെ പ്രയോജനപ്പെടുത്തി ജീവിതം നയിക്കുന്ന ഓട്ടേറപ്പെർ നമുക്കു ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാവുന്നതേ ഉള്ളു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി, കാഴ്ചയില്ലാത്തവർക്ക്‌ സഹായകാമായി സാങ്കേതിക വിദ്യ അതിന്റെ പ്രയാണം തുടർന്ന് കൊണ്ടെ ഇരിക്കും. ശാസ്ത്രത്തെ ജനകീയ വൽക്കരിക്കുക എന്ന  ലക്ഷ്യത്തിൽ നടത്തി വരുന്ന ഈ സെമിനാർ ഗ്രാമാന്തരീക്ഷത്തിൽ ലഭ്യമായ സ്ത്രോതസുകൾ ഉപയോഗ പെടുത്തി യുവ  ശാസ്ത്ര പ്രതിഭകളെ സമൂഹ നന്മക്കു മുതൽക്കൂട്ടാകും വിധം വാർത്തെടുക്കാനുള്ള ഭൗതിക സാഹചര്യം ഓരുക്കേണ്ടതുണ്ടു. 
ശാസ്ത്രീയ അറിവുകളെ സമൂഹ മധ്യത്തിൽ എത്തിക്കുന്ന ഔട്ട് റീച് പദ്ധതി യാണ് വാസ്ത വത്തിൽ ഇത്തരം സെമിനാറുകൾ കൊണ്ട് നിറവേറ്റപ്പെടുന്നത്.
   പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും രാജസ്ഥാൻ സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. കെ. എൻ. പണിക്കർ, ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുൻപ് , ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ,  വിശേഷിച്ചു വടക്കേ ഇന്ത്യയിൽ , രൂപപ്പെട്ട ചില അനഭിലഷണീയ പ്രവണതകളെ ചൂണ്ടി കാട്ടി  എഴുതിയ ബിഫോർ ദ നൈറ്റ് ഫാൾസ് അഥവാ ഇരുൾ വീഴും മുൻപേ എന്ന ലേഖനത്തിൽ പ്രതിപാദ്ദിച്ചിട്ടുള്ള ചില സൂചനകൾ ഈ അവസരത്തിൽ പ്രസക്തമാണ്. ഈ ലേഖനത്തിൽ അദ്ദെഹം സൂചിപ്പിക്കുകയുണ്ടായി, മറ്റു പാശ്ചാത്യ രാജ്യങ്ങളെയും ചൈനയെയും ജപ്പാനെയും ഒക്കെ അപേക്ഷിച്ചു ഇന്ത്യൻ സാഹചര്യത്തിൽ വിജ്ഞാനത്തിന്റെ ഉത്പാദനവും വിതരണവും പരസ്പരം അന്യം നിൽക്കുന്നു എന്ന്. വിജ്ഞാനത്തിന്റെ ഉത്പാദനം എന്ന് പറയുമ്പോൾ  അത് ഗവേഷണമാണ്; വിതരണം എന്നത് അധ്യാപനവും. ഇതിനൊരപവാദം ഇന്ത്യൻ സർവകലാ  ശാലകളാണ്. പക്ഷെ, സർവകലാശാലകൾ അത്ര കണ്ടു ജനാധിപത്യ കേന്ദ്രീ കൃതം അല്ല. എന്നാൽ, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ജനാധിപത്യ കേന്ദ്രങ്ങളാണ് കോളേജുകൾ. പക്ഷെ, കോളേജുകൾ കേന്ദ്രീ കരിച്ചു ഗവേഷണങ്ങൾ തുലോം കുറവാണു.ഈ സാഹചര്യത്തിൽ ശാസ്ത്രത്തെ സമൂഹ മധ്യത്തിൽ എത്തിക്കണമെങ്കിൽ, കോളേജുകൾ കേന്ദ്രീകരിച്ചു അറിവിന്റെ ഉത്പാദനവും വിതരണവും ഏകോപിക്കേണ്ടതുണ്ട്. അധ്യാപക സമൂഹത്തിലൂടെ ഇവിടെ ഉത്പാദനം ചെയ്യുന്ന അറിവുകൾ ഇവിടെ വിതരണം ചെയ്തു വിദ്യാർത്ഥി സമൂഹത്തിലൂടെ പൊതുജന സമൂഹത്തിലെത്തണം. ഇത്തരം സെമിനാറുകൾ ഭാവിയിൽ മേൽ സൂചിപ്പിച്ച തത്വങ്ങളെ സാധൂകരിക്കും വിധം നമ്മുടെ കുട്ടികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതായിരിക്കണം എന്ന ഒരു നിർദ്ദെശം ഞാൻ കൂടി അംഗമായ ഈ സംഘാടക സമിതിക്കു സമക്ഷം വയ്ക്കുന്നു; അതോടൊപ്പം സെമിനാറിന്റെ വിജയത്തിനുള്ള എല്ലാ ഭാവുകങ്ങളും നേരുന്നു.

ഡോ. അരുൺ എസ്. പ്രസാദ് 

National Science Day Seminar @ St. Thomas College, Kozhenchery