കഴിഞ്ഞ ലേഖനത്തിൽ പ്രതിപാദിച്ചത് സമയബന്ധിതമല്ലാത്ത പെർട്ടർബേഷൻ നിയമം ഒരു നോൺ-ഡീജനറേറ്റ് ചലനാവസ്ഥയുടെ ഊർജ്ജ നിർദ്ധാരണത്തിന് എങ്ങനെ ഉപയോഗിക്കാം എന്നാണ് ! സമയബന്ധിതമല്ലാത്ത പെർട്ടർബേഷൻ നിയമം ഏകേദശവൽക്കരണ ഗണിത ക്രിയയിലൂടെയാണ് കൂടുതൽ കൃത്യതയോടെ ഉർജ്ജ നിർദ്ധാരണം നടത്തുന്നതിന് ആ ചലനാവസ്ഥയുമായി ബന്ധപ്പെട്ട ഷ്രോഡിൻജർ സമവാക്യത്തിൽ ഉപയോഗിച്ചത് എന്നു നാം കണ്ടു ! ലേഖനം വീണ്ടും വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യാം !
അവിടെ പരിഗണനാ വിഷയമായത് ചലനാവസ്ഥയുമായി ബന്ധപ്പെട്ട സ്ഥിതികോർജ്ജ വ്യതിയാനങ്ങൾ വളരെ പരിമിതമായ അളവിൽ മാത്രമായതും ഒപ്പം ഊർജ്ജ നിലകളിൽ ബാഹ്യ മണ്ഡലങ്ങളുടെ സ്വാധീനം ഇല്ലാത്ത നോൺ- ഡിജനറസിയുമാണ് ! അതായത് പെർട്ടർബ്ഡ് ചലനാവസ്ഥയും അൺപെർട്ടർബ്ഡ് ചലനാവസ്ഥയും തമ്മിലുള്ള ഊർജ്ജ വ്യത്യാസം തുലോം ചെറുതും ഊർജ്ജ നിലകൾ നോൺ- ഡിജനറേറ്റ് ആയി നിലകൊള്ളുന്നതുമായ ചലനാവസ്ഥ !
എന്നാൽ, ഇവിടെ നാം പരിഗണിക്കുന്നത് ചലനാവസ്ഥയുമായി ബന്ധപ്പെട്ട ഊർജ്ജ നിലകളിൽ ബാഹ്യ മണ്ഡലങ്ങളുടെ കൂടി ഇടപെടൽ വരുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഡിജനറസിയും അത് ഊർജ്ജ വ്യതിയാനങ്ങളിൽ കൊണ്ടു വരുന്ന മാറ്റവും ഒപ്പം പെർട്ടർ ബ്ഡ് ചലനാവസ്ഥയും അൺ പെർട്ടർബ്ഡ് ചലനാവസ്ഥയും തമ്മിൽ ഹാമിൽട്ടോണിയനിൽ വരുത്തിയിട്ടുള്ള മാറ്റങ്ങളുമാണ് !
ബാഹ്യ മണ്ഡലത്തിൻ്റെ സ്വാധീനത്താൽ ഡീജനറസി രൂപപ്പെടുമ്പോൾ ഊർജ്ജ നിലകൾ വിഘടിക്കുന്നു ! (psi)n° ഡിജനറേറ്റ് ചെയ്യപ്പെടാത്ത ഒരു പ്രത്യേക ഊർജ്ജ നിലയുടെ അൺപെർട്ടർബ്ഡ് വേവ് ഫംഗ്ഷൻ ആണെങ്കിൽ, ഡിജനറസി രൂപപ്പെടുമ്പോൾ ഈ ഊർജ്ജ നില വിഘടിക്കുകയും, തൽഫലമായി വിഘടിക്കപ്പെട്ട ഓരോ സബ് ഊർജ്ജ നിലകളുമായി ബന്ധപ്പെട്ട് ഓരോരോ അൺപെർട്ടർബ്ഡ് വേവ് ഫംഗ്ഷനുകൾ ലഭിക്കുകയും ചെയ്യുന്നു! അപ്പോൾ ഒരു പ്രത്യേക ഊർജ്ജ നിലയിൽ നിമഗ്നമായിട്ടുള്ള ഓരോ സബ് ഊർജ്ജ നിലകളുമായി ബന്ധപ്പെട്ട അൺപെർട്ടർബ്ഡ് വേവ് ഫംഗ്ഷനുകളുടെ രേഖീയ സങ്കലനം ഇവിടെ പ്രസക്തമാകുന്നു !
ഉദാഹരണത്തിന്, ഇപ്പോൾ ഒരു പ്രത്യേക ഊർജ്ജ നിലയുടെ ദ്വിമാന ഡിജനറസി ആണ് പരിഗണിക്കുന്നതെങ്കിൽ, അവിടെ രണ്ട് സബ് ഊർജ്ജ നിലകൾ ഉണ്ടാകും ! ആദ്യത്തെ സബ് ഊർജ്ജ നിലയുമായി ബന്ധപ്പെട്ട അൺപെർട്ടർബ്ഡ് വേവ് ഫംഗ്ഷനെ (psi)n° എന്നും രണ്ടാമത്തെ സബ് ഊർജ്ജ നിലയുമായി ബന്ധപ്പെട്ട അൺ പെർട്ടർബ്ഡ് വേവ് ഫംഗ്ഷനെ (psi)l° എന്നും വിളിക്കുകയാണെങ്കിൽ, ആ പ്രത്യേക ഉർജ്ജനിലയുമായി ബന്ധപ്പെട്ട മൊത്ത വേവ് ഫംഗ്ഷൻ,
(phi)= (C)n (psi)n° + (C)l (psi)l° ആകും ! ഇവിടെ (C)n, (C)l ഇവ, പ്രത്യേക ഊർജ്ജ നിലയുമായി അഭേദ്യമായി ബന്ധപ്പെട്ട സ്ഥിരാംഗങ്ങൾ ആകുന്നു !
വേവ് ഫംഗ്ഷനിൽ വന്നിട്ടുള്ള ഈ മാറ്റം കൂടി പെർട്ടർബേഷൻ നിയമപ്രകാരമുള്ള ഏകദേശവൽക്കരണ ഗണിതക്രിയയിൽ ഉൾപ്പെടുത്തിയാൽ, ഊർജ്ജ നിലകളുടെ ഡിജനറസി കൂടി പരിഗണിക്കപ്പെട്ടിട്ടുള്ള തിരുത്തൽ പദങ്ങൾ, ഒന്നാം കൃതി, രണ്ടാം കൃതി, മൂന്നാം കൃതി .... തുടർന്നങ്ങനെ ലഭ്യമാകും !
കൂടുതൽ അറിയാനും ഗണിതക്രിയയും തുടർന്ന് ലഭിക്കുന്ന ഊർജ്ജത്തിൻ്റെ ഐഗൻ വിലയും തിരുത്തൽ പദങ്ങളും ഒപ്പം ഐഗൻ ഫംഗ്ഷനുകളുടെ വിവിധ കൃതി തിരുത്തലുകളും ചുവടെ നൽകിയിട്ടുള്ള ലിങ്കിൽ പോയാൽ ലഭ്യമാകും !